ഏറ്റുമാനൂര്‍: എസ്.എഫ്.ഐ.യില്‍ അണിചേരാന്‍ സ്വാഗതം ചെയ്യുന്ന പടുകൂറ്റന്‍ ബോര്‍ഡില്‍ എ.ബി.വി.പി.ക്കാരെ പോലീസ് തല്ലിച്ചതയ്ക്കുന്ന ചിത്രം.
'അരാഷ്ട്രീയതയ്‌ക്കെതിരെ അണിചേരു' എന്ന മുദ്രാവാക്യവുമായി ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ എസ്.എഫ്.ഐ.ക്കാര്‍ സ്ഥാപിച്ച ബോര്‍ഡിലാണിത്.
2010 ആഗസ്തില്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ 'മഅദനിയെ അറസ്റ്റുചെയ്യുക, ഭീകരതയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുക' തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് നേരിടുന്ന ദൃശ്യമാണ് എസ്.എഫ്.ഐ. യുടെ പോസ്റ്ററിലുള്ളത്. സമരത്തില്‍ പങ്കെടുത്ത എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി എം.പി. ശിഖാമോള്‍, ജോയിന്റ് സെക്രട്ടറി എം.ആര്‍. പ്രദീപ്, ദേശീയ നിര്‍വ്വാഹകസമിതിയംഗം ആര്‍. രേഷ്മ എന്നിവരെ പോലീസ് ആക്രമിക്കുന്ന ദൃശ്യം ബോര്‍ഡില്‍ വ്യക്തമായി കാണാം.
അന്ന് എം.ആര്‍. പ്രദീപിന് പോലീസിന്റെ ഗ്രനേഡ് ഏറില്‍ കാലില്‍ പരിക്കേറ്റ് രണ്ടുമാസത്തോളം ചികിത്സ നടത്തേണ്ടിവന്നു. ഈ 'സംഭവം' അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
എസ്.എഫ്.ഐ.യിലേക്ക് സ്വാഗതം ചെയ്യുന്ന ബോര്‍ഡില്‍ എ.ബി.വി.പി.യുടെ സമരം ചിത്രീകരിച്ച നടപടി പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിരിക്കുകയാണ്.
വിദ്യാര്‍ഥികളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന നീക്കം അപലപനീയമാണെന്നും മറ്റുള്ളവരുടെ സമരം ബോര്‍ഡിലാക്കിയ എസ്.എഫ്.ഐ. മാപ്പുപറയണമെന്നും എ.ബി.വി.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ആര്‍. പ്രദീപ് ആവശ്യപ്പെട്ടു.
[courtesy Mathrubhoomi news ] Link-http://www.mathrubhumi.com/online/malayalam/news/story/985747/2011-06-11/kerala
0 comments:
Post a Comment
Your comments here