Related Posts Plugin for WordPress, Blogger...
/

Tuesday, November 22, 2011

ABVP in Kerala എബിവിപി കേരളത്തില്‍




ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനം കേരളത്തിലും വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്.കേരളത്തിലെ എബിവിപി പ്രവര്‍ത്തനം ആരംഭിച്ചിട്ട് കാലമേറെയായി.എന്നാല്‍ കലാലയങ്ങളിലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മാത്രം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അല്ലാത്തപ്പോള്‍ പിന്‍വാങ്ങി നില്‍ക്കുകയും ചെയ്യുന്ന ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ നിന്നും അകലം പാലിച്ചു കൊണ്ട് വെത്യസ്തമായ ഒരു ശൈലി രൂപപ്പെടുത്തുവാന്‍ എബിവിപി ക്ക് കഴിഞ്ഞിട്ടുണ്ട്.എന്നും ഭാരത്തിന്‍റെ സംസ്കാരവും പൈതൃകവും പിന്തുടര്‍ന്ന് കൊണ്ട്,നമ്മുടെ ധീര ദേശാഭിമാനികളുടെ ഓര്‍മ്മകളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ടു മുന്നോട്ടു പോകുവാനാണ് എബിവിപി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്.കേരളത്തിലെ സാഹചര്യങ്ങളില്‍ എബിവിപി നേടുന്ന വളര്ച്ച മറ്റു പല വിദ്യാര്‍ഥി സംഘടനകളുടെയും ഉറക്കം കെടുത്തുന്നുണ്ട്,സമീപ ഭാവിയില്‍ തന്നെ എബിവിപി കേരളത്തിലെ എല്ലാ കലാലയങ്ങളിലും വെന്നിക്കൊടി പാറിച്ചാല്‍ അത്ഭുതപ്പെടാനില്ല.

                                           മറ്റു വിദ്യാര്‍ഥി സംഘടനകളുടെ ആശയങ്ങള്‍ ഭാരതത്തിനു എന്തെങ്കിലും നല്‍കുന്നുണ്ടോ എന്ന് ചിന്തിക്കണം.ഭാരതം,മാതൃ ഭൂമിക്കു വേണ്ടി അവസാന ശ്വാസം വരെ പോരാടി വീര മരണം പുല്‍കിയ ആയിരക്കണക്കിന് വീര ദേശ സ്നേഹികളാല്‍ സമ്പന്നമാണ്,പ്രിത്വിരാജ് ചൌഹാന്‍ മുതല്‍ സന്ദീപ്‌ ഉണ്ണി കൃഷ്ണന്‍ വരെ എത്രയെത്ര ഉദാഹരണങ്ങള്‍,ഭാരതത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ചൈനയിലേ അടക്കം മറ്റു വിദേശ രാജ്യങ്ങളിലെ നേതാക്കന്മാരെയും ആരാധിക്കുന്നവരെ നാം എന്ത് പേരിട്ടു വിളിക്കണം?

                                         ഇത്തരം സംഘടനകളുടെ പ്രവര്‍ത്തന ശൈലി കേരളത്തില്‍ എബിവിപി ക്ക് അനുകൂലമായ ഒരു അവസ്ഥയായി മാറി കൊണ്ടിരിക്കുകയാണ്.എല്ലാ ജില്ലകളിലും എബിവിപി വിജയിച്ച കലാലയ യൂണിയനുകള്‍ ഉണ്ട്,എബിവിപി നിയന്ത്രണത്തിലുള്ള കോളേജ് യൂണിയനുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രധയാകര്ഷിക്കുന്നുന്ദ്.ഈ മുന്നേറ്റം നമുക്ക് മുന്നോട്ടു കൊണ്ട് പോകണം,ഭാവി നമ്മളുടെതാണ്,ഇനിയുള്ള ദിവസങ്ങള്‍ എബിവിപി യുടെതും,ഈ പതാക താഴാതിരിക്കട്ടെ

0 comments:

Post a Comment

Your comments here