Related Posts Plugin for WordPress, Blogger...
/

Friday, November 25, 2011

സന്ദീപ്‌ ഉണ്ണികൃഷ്ണനെ ഓര്‍മ്മിക്കുമ്പോള്‍ Remembering Sandeep Unnikrishnan

ഇരുപത്തിയാറു/പതിനൊന്നു (26/11) എന്ന വാക്കാണ്‌ കഴിഞ്ഞ കുറെ നാളുകളില്‍ ഭാരതീയര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത്.ഇതൊരു തീയതിയാണ് ഭാരതത്തിന്റെ ആത്മാഭിമാനത്തിനു മുകളില്‍ കനത്ത കളങ്കം എല്പ്പിക്കുവാന്‍ പാകിസ്ഥാന്‍റെ മണ്ണില്‍ നിന്നും ചിലര്‍ മുംബൈ യില്‍ എത്തി ചേരുകയും ഭാരതത്തിനു മുകളില്‍ ഭീകരാക്രമണം നടത്തുകയും ചെയ്ത ദിവസമാണത്.മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരതത്തിന്‍റെ അഭിമാനം ലോകത്തിനു മുന്‍പില്‍ ചോദ്യം ചെയ്യപ്പെട്ടു,ലോക മാധ്യമങ്ങള്‍ ആ ദൃശ്യങ്ങള്‍ ഒരു ആക്ഷന്‍ സിനിമ കാണിക്കുന്ന ലാഘവത്തോടെ സംപ്രേക്ഷണം ചെയ്തു,ഇതൊക്കെ കണ്ടു ദേശ ദ്രോഹികളായ ചിലര്‍ ചിരിക്കുകയായിരുന്നു.

                                             എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരത സൈന്യം പ്രത്യാക്രമണം തുടങ്ങി,ഒടുവില്‍ കനത്ത പോരാട്ടത്തിനൊടുവില്‍ നാം ഭീകരവാദികളെ കീഴ്പ്പെടുത്തുക തന്നെ ചെയ്തു,അതിനു നാം നല്‍കേണ്ടി വന്ന വില കനത്തതായിരുന്നു.


ഹേമന്ത് കര്‍ക്കരെ,അശോക്‌ കാമത്ത്,മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ എന്നീ ധീര ജവാന്മാരുടെ ജീവന്‍ നമുക്ക് ബലി കൊടുക്കേണ്ടി വന്നു ഹേമന്ത് കര്‍ക്കരെ,അശോക്‌ കാമത്ത്,മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ എന്നീ ധീര ജവാന്മാരുടെ ജീവന്‍ നമുക്ക് ബലി കൊടുക്കേണ്ടി വന്നു.

                                       2008 നവംബര്‍ 26ന് മുംബൈയിലെ താജ്‌ഹോട്ടല്‍ ആക്രമിച്ച ഭീകരരെ തുരത്തുന്നതിനിടെയാണ് ചെള്ളാത്ത് വീട്ടില്‍ ധനലക്ഷ്മിയുടെയും കണ്ണമ്പത്ത് ഉണ്ണികൃഷ്ണന്റെയും മകന്‍ സന്ദീപ്ഉണ്ണികൃഷ്ണന്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്. മകനെ വിട്ടുപിരിയേണ്ടിവന്നതിന്റെ ആഘാതത്തില്‍നിന്ന് ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും ഇനിയും മോചിതരായിട്ടില്ല.ഇതിനിടയില്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ അമ്മാവന്‍ അദ്ധേഹത്തിന്റെ കുടുംബത്തോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ മനം നൊന്ത് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയുണ്ടായി.

                                      സന്ദീപ്‌ ഉണ്ണികൃഷ്ണനെ പോലെയുള്ളവര്‍ ജീവന്‍ കൊടുത്തു കീഴടക്കിയ കസബിനെ പോലെയുള്ളവര്‍ ഇന്നും ജീവനോടെ ഇരിക്കുന്നു.ഇതാണ് വര്‍ത്തമാന കാല യാദാര്‍ത്ഥ്യം,സന്ദീപ്‌ ഉണ്ണികൃഷ്ണനെ പോലെയുള്ള രാജ്യ സ്നേഹികളുടെ ബലിദാനത്തിലാണ് എന്നും ഭാരതത്തിന്‍റെ അഭിമാനം കുടികൊള്ളുന്നതെന്ന സത്യം ഭരണ കര്‍ത്താക്കള്‍ മനസിലാക്കണം,ഓരോ ഈ ആക്രമണത്തിന്റെ വാര്‍ഷിക വേളകളില്‍ മാത്രം അല്ല ഓരോ നിമിഷവും നമുക്കോര്‍ക്കാം ഈ രാജ്യ സ്നേഹിയെ ധീര യോദ്ധാവിനെ ...
                        
                                    കുരുക്ഷേത്ര യുദ്ധത്തില്‍ വീരമൃത്യു വരിച്ച അഭിമന്യുവിനെ ഓര്‍ത്ത്‌ കാലം കരയുകയല്ല ചെയ്തത് അഭിമാനിക്കുകയാണ് ചെയ്തത്.... അതുപോലെ നമുക്കും അഭിമാനിക്കാം ഭാരതംബക്ക് വേണ്ടി ജീവന്‍ ബലിദാനം ചെയ്ത ഈ ധീരയോദ്ധാവിനെ.. പെറ്റമ്മയുടെ ചുടുകണ്ണുനീര്‍ സാക്ഷിയാക്കി ഞങ്ങള്‍ പറയുന്നു ഇതിനു ഞങ്ങള്‍ പകരം വീട്ടും... വന്ദേമാതരം

                                    

 

0 comments:

Post a Comment

Your comments here