എ ബി വി പി യുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെട്ട ജില്ലാ റാലികളില്‍ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അഴിമതിക്കെതിരായി അണി നിരന്നു.പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ഇന്നോളം കാണാത്ത വിധത്തില്‍ ഇത്രയധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഒരു റാലി കൂടിയായിരുന്നു നടന്നത്,ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള എ ബി വി പി പ്രവര്‍ത്തകര്‍ റാലിയില്‍ അണി നിരന്നു.സെന്റ് പീറ്റെര്സ് ജങ്ക്ഷനില്‍ നിന്നാരംഭിച്ച റാലിയില്‍ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ആവേശം വിതച്ചതോടെ പത്തനംതിട്ടയുടെ തെരുവ് വീഥികളില്‍ ഒരു സിംഹ ഗര്ജനമായി ഈ വിദ്യാര്‍ഥി മുന്നേറ്റം മാറുന്ന കാഴ്ചക്കാണ് നഗരം സാകഷ്യം വഹിച്ചത്.റാലി സമാപന സ്ഥലമായ പത്തനംതിട്ട പുതിയ ബസ് സ്റ്റാന്റില്‍ എത്തിയതോടെ ,പത്തനംതിട്ട അക്ഷരാര്‍ത്ഥത്തില്‍ കാവി കടലായി മാറുകയായിരുന്നു
==================================================================================================================
ABVP Dist. Rally Images [ എബിവിപി ജില്ലാ റാലി ചിത്രങ്ങള്‍ ]
1 comments:
dharmam kakan vendi namuke poradam vandhe matharam
Post a Comment
Your comments here