Related Posts Plugin for WordPress, Blogger...
/

Thursday, July 28, 2011

പന്തളത്തെ എസ്‌.എഫ്‌. ഐ അക്രമം പരാജയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍

പന്തളം : പന്തളത്ത്‌ അശാന്തി സൃഷ്ടിച്ചുകൊണ്ട്‌ സി.പി.എമ്മിണ്റ്റെ ആശീര്‍വാദത്തോടെ സി.ഐ.റ്റി.യുക്കാരും എസ്‌.എഫ്‌.ഐയും നടത്തുന്ന സംഘര്‍ഷത്തിനു കാരണം പന്തളം കോളജിലെ എസ്‌.എഫ്‌.ഐയുടെ തകര്‍ച്ചയിലുള്ള അവരുടെ അസഹിഷ്ണുത. കഴിഞ്ഞ കോളേജ്‌ യൂണിയന്‍ തിരഞ്ഞടുപ്പില്‍ എസ്‌.എഫ്‌.ഐയെ പാടെ തൂത്തെറിഞ്ഞുകൊണ്ടാണ്‌ എബിവിപി പന്തളം കോളേജില്‍ എല്ലാ സീറ്റും നേടിയത്‌. അന്നുമുതല്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഎമ്മിണ്റ്റെ ഒത്താശയോടെ എബിവിപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ നിരന്തരം അക്രമം അഴിച്ചുവിടുകയാണ്‌. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭീതിപരത്തി എബിവിപിയുടെ വളര്‍ച്ച തടയാമെന്നുള്ള പാര്‍ട്ടി തന്ത്രമാണ്‌ ഇപ്പോള്‍ അക്രമത്തിലേക്കു തിരിഞ്ഞിരിക്കുന്നത്‌. ആശയപരമായി എതിരാളികളെ നേരിടാതെ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാല്‍ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന അണികളെ പിടിച്ചുനിര്‍ത്താമെന്നും സിപിഎം കണക്കുകൂട്ടുന്നു. നഗരത്തില്‍ അക്രമം നടത്തിയ ശേഷം അക്രമികള്‍ അവരുടെ സുരക്ഷാകേന്ദ്രമായി ഉപയോഗിക്കുന്നത്‌ സി.പി.എം. കുറുന്തോട്ടയം കവലയില്‍ തന്നെയുള്ള ഏരിയാ കമ്മിറ്റി ഓഫീസാണ്‌. അക്രമം കാട്ടിയതിനുശേഷം അറസ്റ്റില്‍നിന്നും രക്ഷപ്പെടുന്നതിനായി ഇവിടേയ്ക്കാണ്‌ അവര്‍ ഓടിയെത്തുന്നത്‌. അവിടെക്കയറി പ്രതികളെ അറസ്റ്റ്‌ ചെയ്യുവാന്‍ പോലീസിനും ഭയമാണ്‌. പന്തളം ഗ്രാമപഞ്ചായത്തിണ്റ്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ ഒഴിഞ്ഞു കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ട്‌ ഒരുവര്‍ഷത്തില്‍ അധികമായെങ്കിലും, ഇതുവരെയും പാര്‍ട്ടി അതിന്‌ തയ്യാറായിട്ടില്ല. കുറുന്തോട്ടയം ജംഗ്ഷണ്റ്റെ വികസനത്തിന്‌ തടസ്സം നില്‍ക്കുന്നതും അപകടാവസ്ഥയിലായതുമായ കെട്ടിടം ഉടന്‍ പൊളിച്ചുമാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടും പഞ്ചായത്ത്‌ അധികൃതര്‍ കണ്ടില്ലന്ന്‌ നടിക്കുകയാണ്‌. പഞ്ചായത്തിണ്റ്റെ ഈ നടപടിക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്‌.

[കടപ്പാട്: ജന്മഭൂമി ഓണ്‍ലൈന്‍

http://www.janmabhumidaily.com/jnb/?p=6513]

0 comments:

Post a Comment

Your comments here